Breaking News

റിസര്‍വ്ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കൂട്ടി

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും (വലത്) ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും (ഇടത്)

റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസിയനുസരിച്ച് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം വര്‍ധനവ് റിസേര്‍വ് ബാങ്ക് ഏര്‍പ്പെടുത്തി. 6.25 ശതമാനമാണ് പുതിയ നിരക്ക്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിപ്പോ റേറ്റ്. ഇതോടെ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തും. നിലവിലുള്ള വാഹന, ഭവന വായ്പാ പലിശ നിരക്ക് കൂടും.

സാമ്പത്തിക പ്രതിസന്ധി മൂലം പ്രതിസന്ധിയിലായിരിക്കുന്ന വ്യാവസായിക വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാവും റിസര്‍വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം.

ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതോടെ കമ്പനികളുടെ ചെലവ് വര്‍ധിക്കുകയും ലാഭക്ഷമത കുറയുകയും ചെയ്യും.

റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമാക്കി.

മോഡി സര്‍ക്കാറിന്റെ ഭരണത്തിനിടെ ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള 6 അംഗ സമിതിയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തിന് ശേഷം തീരുമാനമെടുത്തത്. കരുതല്‍ ധനശേഖരം (സിആര്‍ആര്‍) 4 ശതമാനമായി തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top