മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ റേഞ്ച് ഐജി എം.ആര് അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.
തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഡിവൈഎസ്പിക്ക് മാത്രമാണെന്ന് ഐ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. തീയറ്ററില്‍ പെണ്‍കുട്ടി പീഢനത്തിനിരയായ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ കഴിഞ്ഞ ദിവസമാണ് പെലീസ് അറസ്റ്റ് ചെയ്തത്.