Business

പ്രകൃതിയ്ക്ക് സമ്മാനമായി ‘എസ്സി’ ഡയമണ്ട് പെന്‍ഡന്റ്

രാജ്യത്താദ്യമായി പരിസ്ഥിതി സംരക്ഷണദിനത്തില്‍ അന്താരാഷ്ട്ര റീസൈക്കിളിങ് ബിംബാകൃതിയില്‍ കൊച്ചിയിലെ സണ്ണി ഡയമണ്ട്‌സ് വജ്ര പെന്‍ഡന്റ് പുറത്തിറക്കി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പ്രകൃതിക്ക് ഇണങ്ങും വിധം റീസൈക്കിള്‍ ചെയ്യണമെന്ന് ബോധവല്‍ക്കരിക്കുകയാണ് ഈ പെന്‍ഡന്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സണ്ണി ഡയമണ്ടിന്റെ ഉടമ പി.പി സണ്ണി പറഞ്ഞു.

‘എസ്സി’ പെന്‍ഡന്റ് എന്ന പേരിലുള്ള ഈ ലോക്കറ്റ് പരിസ്ഥിതി സംരക്ഷിക്കുമെന്ന് ബോധ്യമുള്ള എല്ലാ വിഭാഗക്കാരെയും ലക്ഷ്യമാക്കിയാണ് വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖേനയോ സണ്ണി ഡയമണ്ട്‌സിന്റെ വില്‍പ്പനശാലയില്‍ നിന്നോ തെരഞ്ഞെടുത്ത് വാങ്ങാം. 25000 രൂപയാണ് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top