Breaking News

ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ കേസ്

ആലുവയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എടത്തല പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം യുവാവിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ എടത്തല പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തിയത്.

മര്‍ദ്ദനത്തിനിരയായ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാന്‍ (39) ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ശരീരമാസകലം ചതവും മുഖത്ത് മുറിവുമേറ്റിട്ടുണ്ട്. താടിയെല്ലിനും കവിളെല്ലിനും പൊട്ടലേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രകിയ വേണ്ടതിനാല്‍ ഉസ്മാനെ തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുഞ്ചാട്ടുകര ഗവ. സ്‌കൂളിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉസ്മാന്‍ ഓടിച്ചിരുന്ന ബൈക്കില്‍ എടത്തല ഗവണ്‍മെന്റ് സ്‌കൂള്‍ ഗേറ്റിനു മുന്നില്‍ വെച്ച് പോലീസുകാരുടെ കാര്‍ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനമേറ്റത്. സംഭവ സ്ഥലത്ത് വച്ചും കാറിലും സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദിച്ചു. കാറില്‍ മൂന്ന് പൊലീസുകാരും പോക്സോ കേസിലെ പ്രതിയുമാണ് ഉണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top