കോഴിക്കോട്: നിപാ ഭീഷണിയില്‍ നിന്ന് സംസ്ഥാനം മുക്തി നേടുന്നതായി കണക്കുകള്‍. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത. അതേസമയം സ്ഥിതി വിലയിരുത്താനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ഈ മാസം 10 ന് കോഴിക്കോട് വീണ്ടും സര്‍വ്വകക്ഷിയോഗം ചേരും.
നിലവില്‍ ഏഴ് പേര് മാത്രമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ആറ് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനം. നിപാ ബാധിച്ചവരുമായി ബന്ധമുള്ളവരുടെ സമ്പര്‍ക്ക പട്ടികയില്‍ 2507 പേരും നിലവിലുണ്ട്. ഇവരെയും നിരീക്ഷിച്ച് വരികയാണ്.