തിരുവനന്തപുരം: കോട്ടയത്തെ കെവിന് കൊലപാതകക്കേസില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നതായി സൂചന. ഉദ്യോഗസ്ഥരെ സേനയില്‍നിന്നു പിരിച്ചുവിടാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍ എസ്ഐ അടക്കം കേസില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.
ഗാന്ധിനഗര്‍ എസ്ഐ ഷിബു, എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായാണ് വിവരം. കെവിനെ തട്ടിക്കൊണ്ടു പോയ ദിവസം പുലര്‍ച്ചെ മൂന്നിന് പരാതി ലഭിച്ചിരുന്നുവെന്നും എന്നാല്‍ രാത്രി 8.30നാണ് ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചതെന്നും ഐജി കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിക്ക് മുതിരുന്നതെന്നാണ് സൂചന.