Kerala

വാട്‌സാപ്പ് ഹര്‍ത്താല്‍; ആര്‍എസ്എസ്സിന് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: വാട്‌സാപ് ആഹ്വാനം മുഖാന്തരം ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ ആര്‍ എസ് എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തിന് ആഹ്വാനം ചെയ്തത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സമൂഹം അതീവ ജാഗ്രത പാലിക്കണം, പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സൈബര്‍ പ്രചരണങ്ങള്‍ക്ക് പ്രത്യേക ടീം തന്നെ ഉണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പതിനാലാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിനാണ് ഇന്ന് സഭയില്‍ തുടക്കമായത്. പന്ത്രണ്ട് ദിവസമാണ് സമ്മേളനം നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top