നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉന്നതതല യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ യു.വി ജോസാണ് ഇക്കാര്യം അറിയിച്ചത്.
അതിര്‍ത്തി ജില്ലയായ വയനാട്ടിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ അഞ്ചു വരെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.