Kerala

കത്തിക്കരിഞ്ഞ മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരന്റെ സ്ഥിരീകരണം

ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരന്‍ ജെയ്സിന്റെ സ്ഥിരീകരണം. ചെങ്കല്‍പ്പേട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി പരിശോധിച്ച ശേഷമാണ് മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരന്‍ ജെയ്സ് സ്ഥിരീകരിച്ചത്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജെയ്സും ജെസ്ന തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘവും ചേര്‍ന്നാണ് പരിശോധിച്ചത്. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കാണ് വിരാമമായിരിക്കുന്നത്.

മൃതദേഹത്തിന്റെ പല്ലില്‍ ക്ലിപ്പുണ്ടെന്നതും ഉയരമുള്‍പ്പടെയുള്ള കാര്യങ്ങളിലെ സാമ്യവുമാണ് അത് ജെസ്നയുടേതാണോ എന്ന് സംശയം ജനിപ്പിച്ചത്. എന്നാല്‍, മെഡിക്കല്‍ സംഘത്തിന്റെ പ്രാഥമികനിഗമനം അനുസരിച്ച് മൃതദേഹത്തിന് ജസ്‌നയേക്കാള്‍ പ്രായക്കൂടുതലുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തില്‍ മുക്കുത്തിയും കണ്ടെത്തിയിട്ടരുന്നു. അതേസമയം ജെസ്നയ്ക്ക് മൂക്കുത്തിയുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മൃതദേഹം ജെസ്നയുടേതാവാന്‍ വഴിയില്ലെന്ന സൂചനയും നേരത്തേ നല്‍കിയിരുന്നു. എന്നാല്‍ സഹോദരന്റെ സ്ഥിരീകരണത്തോടെയാണ് വിഷയത്തില്‍ വ്യക്തത വന്നിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top