Kerala

കണ്ട അണ്ടനും അടകോടനും നേതാക്കള്‍, നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ മാത്രം വളര്‍ത്തുന്നു…! കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖപത്രം ‘വീക്ഷണം’

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുഖപത്രം വീക്ഷണം രംഗത്തെത്തിയത്. ‘വേണം കോണ്‍ഗ്രസിന് രണോന്മുഖ നേതൃത്വം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ചെങ്ങന്നൂരിലെ അവസരം പാര്‍ട്ടി കളഞ്ഞു കുളിച്ചെന്നാണ് പ്രധാന വിമര്‍ശനം. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജഡാവസ്ഥയിലാണുള്ളതെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും ‘വീക്ഷണം’ തുറന്നടിച്ചു.

താഴെത്തട്ടില്‍ പുനഃസംഘടനക്ക് ആര്‍ക്കും താല്‍പര്യമില്ല.അണ്ടനും അടകോടനും താഴെത്തട്ടില്‍ നേതാക്കളാകുന്നു.കോണ്‍ഗ്രസിലെ പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണ്. പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ വേണം. പുതിയ തലമുറയ്ക്ക് നേതൃത്വം കൈമാറണം. സല്‍പ്പേരും സുതാര്യ ജീവിതവുമുള്ളവരെ നേതാക്കളാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

2016 ലെ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനുള്ള സാധ്യത കളഞ്ഞുകുളിച്ച യുഡിഎഫ് വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ജൂബിലികള്‍ ആഘോഷിച്ച നേതാക്കള്‍ പുതു തലമുറയുടെ ഉപദേശികളും മാര്‍ഗദര്‍ശികളുമാകണമെന്നും സാക്ഷരതയും വിപ്ലവ വീര്യമുള്ള തലമുറയിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വം കൈമാറണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top