Breaking News

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ കനത്ത പിഴ

ജൂലൈ 31ന് മുമ്പ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 5000 രൂപ മുതല്‍ 10000 രൂപ വരെ പിഴയടക്കേണ്ടി വരും. ശമ്പളക്കാരും, ടാക്‌സ് ഓഡിറ്റ് ഇല്ലാത്ത വ്യാപാരികളുമാണ് ഈ കാലാവധിക്കുളളില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ഒരു കാരണവശാലും തിയ്യതി നീട്ടില്ലെന്ന് പ്രത്യക്ഷനികുതി ബോര്‍ഡ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

ഇതുവരേക്കും ഒരു കോടിയാളുകള്‍ റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന തിയ്യതി ദീര്‍ഘിപ്പിക്കുമെന്ന സന്ദേശങ്ങള്‍ പലരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ചില തൊഴിലുടമകള്‍ തൊഴിലാളികളില്‍ നിന്ന് മുന്‍കൂറായി പിടിച്ച നികുതി(ടിഡിഎസ്) ആദായനികുതി വകുപ്പില്‍ ഒടുക്കാത്തത് നികുതിദായകര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. യഥാവസരത്തില്‍ നികുതി അടയ്ക്കുന്നതാണ് നികുതിദായകര്‍ക്ക് അഭികാമ്യമായിട്ടുളളത്. നികുതി അടയ്ക്കാന്‍ മടിച്ചുനിന്നാല്‍ ഒടുവില്‍ ഭാരിച്ച പിഴയും, മാനഹാനിയും ഒന്നിച്ചനുഭവിക്കേണ്ടി വരും. വരുമാനത്തെ സംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പ് അധികൃതരുടെ കൈവശം ഉണ്ടെന്ന വിവരം നികുതിദായകര്‍ മനസിലാക്കേണ്ടതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top