2018 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 7.7 ശതമാനമായി ഉയര്‍ന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന എന്ന വിശേഷണം ഇന്ത്യ നിലനിര്‍ത്തി.
എല്ലാ പാദത്തിലും ജിഡിപി വളര്‍ച്ചയാണ് കാണിക്കുന്നത്. സമ്പദ്ഘടന നേരായ പാതയിലാണ്. ഭാവിയിലും വളര്‍ച്ച കൈവരിക്കും. കേന്ദ്ര ധനകാര്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
ചൈനയുടെ സമ്പദ്ഘടനയുടെ 6.5 ശതമാനം വളര്‍ച്ചയെ മറികടന്നാണ് ഇന്ത്യ 7.7 ശതമാനം നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരമാണിത്.
നോട്ട് നിരോധന പ്രതിസന്ധി, ജിഎസ്ടി നടപ്പാക്കിയതിലെ കെടുകാര്യസ്ഥത എന്നീ വിപരീത ഘടകങ്ങള്‍ രാജ്യം സാവധാനം മറികടക്കുകയാണ്.