തൂത്തുക്കുടി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കാണാന്‍ എത്തിയപ്പോഴായിരുന്നു തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഈ ചോദ്യം നേരിടേണ്ടി വന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ്, രജനികാന്ത് സമീപത്ത് എത്തി ക്ഷേമാന്വേഷണം നടത്തവെയാണ് ‘ആമാ നീങ്ക ആര്? എന്ന് രജനിയോട് ചോദിച്ചത്. ഇത് ഗൗരവത്തിലെടുക്കാതെ ചിരിച്ചുകൊണ്ട് പോകാന്‍ നോക്കിയെങ്കിലും യുവാവ് വിട്ടില്ല. ‘നൂറ് നാള് പോരാടിയപോത് വരാത നീങ്ക ഇപ്പോ ഏന് വന്തേങ്ക?’ എന്ന ചോദ്യമുയര്‍ന്നതോടെ രജനികാന്തും സംഘവും സന്ദര്‍ശനം മതിയാക്കി നടന്നു നീങ്ങുകയായിരുന്നു. 48 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നതെങ്കിലും ഏഴുപേരെ മാത്രമെ രജനികാന്തും സംഘവും സന്ദര്ശിച്ചുളളു.
‘ആമാ നീങ്ക യാര്? ചോദ്യത്തിന് മുന്നില്‍ പകച്ച് സ്റ്റൈല്മന്നന്
By
May 31, 2018 12:48 pm