Kerala

ചെങ്ങന്നൂരില്‍ ഇടത് തരംഗം

ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ മുന്നേറ്റമാണ് എല്‍ഡിഎഫ് കാഴ്ചവയ്ക്കുന്നത്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഇവിടെ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 2,700 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലും എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. ശക്തമായ സ്വാധീനമാകുമെന്ന് പ്രതീക്ഷിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്താണ്.

രണ്ടാം റൗണ്ടില്‍ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെയും ഇടത് തരംഗമാണ് കാണാന്‍ കഴിഞ്ഞത്. രണ്ടാം റൗണ്ടില്‍ യുഡിഎഫ് ചിലിയിടങ്ങളില്‍ പിടിച്ചുനിന്നെങ്കിലും ആദ്യ റൗണ്ടിലെ മികച്ച ലീഡ് എല്‍ഡിഎഫ് തുടരുകയായിരുന്നു. ഭൂരിഭാഗം ബൂത്തുകളിലും ബിജെപിക്ക് വലിയ വോട്ടു ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളാണ് മാന്നാറും പാണ്ടനാടും. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജിചെറിയാന്‍ വന്‍ ലീഡാണ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പംനിന്ന പഞ്ചായത്തായ മാന്നാര്‍, യുഡിഎഫ് ഭരിക്കുമ്പോള്‍പോലും ഡി. വിജയകുമാറിനു അനുകൂലമായി വോട്ടു ചെയ്തില്ലെന്നാണ് ഫലം കാണിക്കുന്നത്. മാന്നാറിലെ 50 ബൂത്തുകളില്‍നിന്നായി കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളുടെ പകുതിയിലധികം യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും ഇവിടെ ക്ഷീണം ഉണ്ടായി. ദയനീയ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. മന്നാറാണ് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പോളിംഗ് (78.48 ശതമാനം) നടന്നത്. എണ്ണം നോക്കിയാല്‍ ഏറ്റവും കൂടുതല്‍ വോട്ട് (19341) രേഖപ്പെടുത്തിയതും ഇവിടെയാണ്.

എന്നാല്‍ പാണ്ടനാട് എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടായപ്പോള്‍പോലും ലീഡ് കുറയ്ക്കാനായെന്നതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും സജിചെറിയാന്‍ മുന്നേറി. ഈ പഞ്ചായത്തിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ലഭിച്ചില്ല. പാണ്ടനാട് പഞ്ചായത്ത് ഭരിക്കുന്നതും യുഡിഎഫാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top