കേരളീയനായ സൈനികന് ബിനു പ്രസാദ് കൊല്‍ക്കത്തയില്‍ നിപാ വൈറസ് പനി ലക്ഷണങ്ങളോടെ കഴിഞ്ഞ തിങ്കളാഴ്ച മരിച്ചു.
ഫോര്‍ട്ട് വില്ലമില് നിയമിതനായ സൈനികനെ ഏപ്രില്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണമെടഞ്ഞ സൈനികന്റെ രക്ത സാമ്പിളുകള്‍ വൈറസ് സ്ഥിരീകരണത്തിനായി പൂനൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.