Latest News

വിപണി ഇടിഞ്ഞു 29-05-2018

 

ആഗോളവിപണിയിലെ കറക്ഷനും രൂപ മൂല്യത്തിലെ ഇടിവും ഓഹരിവിപണിയെ ദുര്‍ബലമാക്കി.

സെന്‍സെക്‌സ് 216 പോയിന്റ് നഷ്ടത്തില്‍ 34,949ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി 55 പോയിന്റ് നഷ്ടത്തില്‍ 10,633ലാണ് ക്ലോസ് ചെയ്തത്.

ബാങ്കിങ്, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഓഹരികള്‍ക്കാണ് പ്രധാനമായും ഇന്ന് ഇടിവുണ്ടായത്. ബാങ്കിങ് ഇന്‍ഡക്‌സ് 1.4 ശതമാനം താഴ്ന്നു.

ഐടി ഓഹരികള്‍ക്ക് വില വര്‍ധിച്ചു. എച്ച്‌സിഎല്‍ ടെക്ക്, ടിസിഎസ്, ഇന്‍ഫോസിസ് എന്നീ ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഓട്ടോ ഓഹരികളില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രയാണ് ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയത്. നാലാം പാദത്തില്‍ അറ്റാദായത്തില്‍ 70 ശതമാനം വമ്പനി കരസ്ഥമാക്കിയിരുന്നു. ഓഹരിവിലയില്‍ ഇതോടെ 2.9 ശതമാനം വര്‍ധനവ് വന്നു.

ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്രതലത്തില്‍ കുറഞ്ഞതോടെ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ ഓയില്‍ കമ്പനികളുടെ ഓഹരികള്‍ക്ക് പ്രിയം വര്‍ധിച്ചു. 0.6 ശതമാനം മുതല്‍ 1.2 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. വിപണി ചാഞ്ചാട്ട സ്വഭാവം പുലര്‍ത്തുന്നതിനാല്‍ നിക്ഷേപകര്‍ കരുതലോടെയാണ് നീങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top