സിബിഎസ്ഇ പരീക്ഷയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് കൊച്ചിക്കാരിയായ ജി ശ്രീലക്ഷ്മി. 500ല്‍ 499 മാര്‍ക്ക് നേടി കാക്കനാട് വരുണ വിദ്യാലയത്തിലെ ഈ കൊച്ചുമിടുക്കി ഇന്ത്യയില്‍ തന്നെ നാലുറാങ്കുകളിലൊരാളായി.
എറണാകുളത്ത് വെണ്ണലയില്‍ താമസമാക്കിയ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍, എസ് ഗോപിനാഥന്റെയും മഹാരാജാസ് കോളേജ് കണ്ട്രോളര് ഓഫ് എക്സാം എല്‍പി രമയുടെയും മകളാണ് ശ്രീലക്ഷ്മി.
പാഠഭാഗങ്ങള്‍ കൃത്യമായി പഠിക്കുന്ന സ്ഥിരോത്സാഹിയാണ് ശ്രീലക്ഷ്മിയെന്ന് പിതാവ് എസ് ഗോപിനാഥന് കേരളവിഷന് ഓണ്‍ലൈനിനോട് പറഞ്ഞു. ഭവന്‍സ് വരുണ വിദ്യാലയത്തിലെ അദ്ധ്യാപകരുടെ മികച്ച പരിശീലനമാണ് ഇത്തരമൊരു നേട്ടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.