Football

ലോകകപ്പ് ഫുട്‌ബോള്‍: സൗഹൃദ മല്‍സരത്തില്‍ ഇറ്റലിക്കും ഫ്രാന്‍സിനും ജയം

 

മോസ്‌കോ: ലോകകപ്പിന് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മല്‍സരത്തില്‍ ഇറ്റലിക്കും ഫ്രാന്‍സിനും ജയം. അതേസമയം പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ടുണീഷ്യ സമനില പിടിച്ചു.

ലോകകപ്പിന് മുന്‍പ് കരുത്ത് തെളിയിക്കാനിറങ്ങിയ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റിനെ തകര്‍ത്തത്. മല്‍സരത്തിന്റെ 40ാം മിനിറ്റില്‍ ജിറൂഡാണ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. മൂന്ന് മിനിറ്റിനകം നെബീല്‍ ഫെക്കീര്‍ രണ്ടാം ഗോളും സ്വന്തമാക്കി.

മറ്റൊരു മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ തളച്ച് ടുണീഷ്യ കരുത്ത് കാട്ടി. ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയ പറങ്കിപ്പട ആന്ദ്രേ സില്‍വയുടേയും ജോ മാരിയോയുടേയും ഗോളില്‍ ആദ്യം മുന്നിലെത്തി. എന്നാല്‍ ആദ്യപകുതിയില്‍ ബദ്രിയിലൂടെയും രണ്ടാം പകുതിയില്‍ ബെന്‍ യൂസഫിലൂടെയും ടുണീഷ്യ സമനില പിടിക്കുകയായിരുന്നു.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇറ്റലി സൗദിയെ തകര്‍ത്തത്. ബെലോട്ടെല്ലിയും ബെലോട്ടിയുമാണ് ഇറ്റലിയുടെ സ്‌കോറര്‍മാര്‍. യഹ്യ അല്‍ ശെഹ്രിയുടെ വകയായിരുന്നു സൗദിയുടെ ആശ്വാസ ഗോള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top