പ്രണയവിവാഹത്തെ എതിര്‍ത്ത് ഭാര്യാ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്റെത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുപതിലധികം മുറിവുകള്‍ കെവിന്റെ ശരീരത്തിലുണ്ട്. ജനനേന്ദ്രിയം തകര്‍ത്ത നിലയിലാണ്. കെവിന്റെ ശരീരത്തില്‍ നിന്നും ചെളിയും വെള്ളവും കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായ കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല. മര്‍ദിച്ചതിനു ശേഷം കെവിനെ വെള്ളത്തിലേക്ക് എറിഞ്ഞതോ അല്ലെങ്കില്‍ മരണവെപ്രാളത്തില്‍ ഓടിയപ്പോള്‍ വെളളത്തില്‍ വീണതോ ആകാം എന്നാണ് കരുതുന്നത്.
കെവിന്റേത് മുങ്ങിമരണമെന്ന് നിഗനമം
By
May 29, 2018 1:08 pm