സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 86.7 ശതമാനം പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. www.cbse.nic.in
www.cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
16,38,420 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇന്ത്യയില്‍ 4,453 പരീക്ഷാകേന്ദ്രങ്ങളിലും വിദേശത്ത് 78 സെന്ററുകളിലുമായാണ് പരീക്ഷ നടന്നത്.