Kerala

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി ; മെഡിക്കല്‍ കോളേജ് പരിസരത്ത് സംഘര്‍ഷം

കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ഉടന്‍ വീ്ട്ടിലേക്ക് കൊണ്ടുപോകും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നത്.

ഇതിനിടെ മോര്‍ച്ചറിക്കു മുന്നില്‍ സിപിഎം കോണ്ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ചിലര്‍ മോര്‍ച്ചറി പരിസരത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി. മഴയേയും കൂസാതെ വിവിധ സംഘടനകളാണ് പ്രതിഷേധവുമായി ആശുപത്രി പരിസരത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്.

കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കേരള കോണ്ഗ്രസ് -എമ്മും സിഎസ്ഡിഎസും ബിഡിജെഎസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ ദളിത് സംഘടനകളും കേരള ജനപക്ഷവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top