കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ വധു നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ്.
പരീക്ഷയ്ക്ക് എന്നും പറഞ്ഞ് കോട്ടയത്തേക്കു പോയ നീനു ചാക്കോയെ തിരികെ കൊണ്ടുവരാന്‍ വാഹനം വേണമെന്നാവശ്യപ്പെട്ട് നിയാസിന്റെ വീട്ടിലെത്തിയത് മാതാപിതാക്കളും സഹോദരനുമാണെന്ന് പോലീസ് പറഞ്ഞു.
മാതാപിതാക്കള്‍ ഒളിവിലാണ്. സഹോദരന് സാനു ചാക്കോയെ പിടികൂടാന്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ച തിരുവനന്തപുരത്തെ ഭാര്യവീട്ടില്‍ സാനു എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവിടെ പോലീസ് തെരച്ചില്‍ നടത്തുകയും ചെയ്തു.
പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സൂചനയെ തുടര്‍ന്ന് പോലീസ് ഇവിടേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.