നിപാ പനി ബാധയെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറി കയറ്റുമതി യുഎഇ ഗവണ്മെന്റും നിരോധിക്കാന്‍ സാധ്യതയേറുന്നു.
ബഹ്റിന്, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ ഇതിനോടകം തന്നെ കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും നിരോധിച്ച് കഴിഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികാരികള്‍ പച്ചക്കറി-പഴവര്‍ഗ്ഗ കയറ്റുമതിക്കാരെ അറിയിച്ചിട്ടുണ്ട്.
ഗള്‍ഫിലേക്കുള്ള കയറ്റുമതിക്ക് നിരോധനമേര്പ്പെടുത്തുന്നതോടെ പ്രവാസ മലയാളികള്‍ ഏറെ ദുരിതത്തിലാവും. പച്ചക്കറിക്ക് ഗള്‍ഫില്‍ വിലവര്‍ധിക്കുമെന്ന് മാത്രമല്ല, കേരളീയ പച്ചക്കറിക്ക് കടുത്ത ദൗര്‍ലഭ്യം നേരിടുകയും ചെയ്യും. എന്നാല്‍ ടണ്‍ കണക്കിന് പച്ചക്കറി കയറ്റുമതി ഇല്ലാതെ വരുമ്പോള്‍ ആഭ്യന്തര വിപണിയില്‍ പച്ചക്കറിക്ക് വില കുറയും.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)