Kerala

ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചാരണം

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചാരണം. തങ്ങളുടെ വോട്ടുകള്‍ ഒന്നുകൂടി ഉറപ്പിക്കാനുളള അവസാന വട്ട ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.

ഇന്ന് രാവിലെ എട്ട് മണിക്ക് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങും. ആകെ 1200 ഓളം ഉദ്യോഗസ്ഥരെയാണ് 164 ബൂത്തുകളിലേക്കായിചുമതലപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങും.

വാശിയേറിയ ത്രികോണ മത്സരമാണ് ചെങ്ങന്നൂര്‍ പ്രതീക്ഷിക്കുന്നത്. യുഡിഎഫ് ദീര്‍ഘകാലം നിലനിര്‍ത്തിയ മണ്ഡലം കഴിഞ്ഞ വട്ടം എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. ബിജെപിയുടെ വളര്‍ച്ചയാണ് മണ്ഡലത്തിലെ മറ്റൊരു നിര്‍ണ്ണായക ഘടകം.

മണ്ഡലത്തിന്റെ സമഗ്ര വികസനം മുതല്‍ കക്ഷി രാഷ്ട്രീയ സാധ്യതകള്‍ വരെ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ മതസാമുദായിക സമവാക്യങ്ങളും വിധിയില്‍ നിര്‍ണായകമാണ്. ഇതുവരെ പ്രചരണത്തിനായി മണ്ഡലത്തിലുണ്ടായിരുന്ന മണ്ഡലത്തിന് പുറത്തുനിന്നുളള ആളുകള്‍ ഇവിടെ നിന്നും പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top