Kerala

കുമ്മനത്തിന് ശേഷം ആര് ? കാത്തിരിപ്പില്‍ ബിജെപി അണികള്‍

ഒട്ടും പ്രതീക്ഷിക്കാതെയാണ് വെള്ളിയാഴ്ച രാത്രി ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു എന്ന വാര്‍ത്തയെത്തുന്നത്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വക്കിലെത്തിയിരിക്കുന്ന ഈ നിമിഷത്തില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റിയത് ബിജെപി അണികള്‍ക്കിടയില്‍ ചില്ലറയൊന്നുമല്ല ആശങ്കയും നിരാശയും സൃഷ്ടിച്ചിരിക്കുന്നത്.

ചെങ്ങന്നൂരില്‍ മത്സരത്തിന് മുമ്പേതന്നെ എന്‍ഡിഎ പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് എതിരാളികള്‍ പരിഹസിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അണികളുടെ ആത്മവിശ്വാസത്തിന് കോട്ടം തട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. പരാജയത്തിന് ശേഷം സംസ്ഥാന അധ്യക്ഷനെ ഉയര്‍ന്ന പദവിയിലേക്ക് ഉയര്‍ത്തുന്നതിലെ ആനൗചിത്യം മുന്നേകണ്ടാണ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കുമ്മനത്തിന് ഗവര്‍ണര്‍ സ്ഥാനം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

കുമ്മനത്തിന് ശേഷം ആര് എന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. കെ.സുരേന്ദ്രന്‍, എന്‍ടി രമേശ്, പിഎസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. കെ സുരേന്ദ്രനാണ് മുന്‍ഗണനയെന്നും അറിയുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തീര്‍ത്തും അപ്രതീക്ഷമായി കുമ്മനം രാജശേഖരന്റെ രംഗപ്രവേശം പോലെ തീര്‍ത്തും പ്രതീക്ഷിക്കാത്ത ഏതെങ്കിലും വ്യക്തിയും അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top