Home app

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നു ; കോടിയേരിയെ വെല്ലുവിളിച്ച് കുമ്മനം

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന നിലപാടില്‍ ഉറച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആവശ്യമെങ്കില്‍ ഇതിന് തെളിവ് ഹാജരാക്കാമെന്നും കുമ്മനം പറഞ്ഞു. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായും ജനരക്ഷാ യാത്രയ്ക്കിടെ കുമ്മനം പാലക്കാട് പറഞ്ഞു. ജനരക്ഷാ രാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. സംസ്ഥാനത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചതാണ്. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടുമുണ്ട്. അതിന് നിയമസഭാരേഖകള്‍ തെളിവാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top