Kerala

ജഡ്ജിമാരുടെ പരിഗണനാ വിഷയം മാറ്റിയതില്‍ അതൃപ്തിയുമായി ജസ്റ്റിസ് കെമാല്‍ പാഷ

 

കൊച്ചി: ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തിയുമായി ജസ്റ്റിസ് കെമാല്‍ പാഷ. അവധിക്കാലത്തിന് മുമ്പ് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനുചിതമായ നടപടിയാണെന്ന് കെമാല്‍ പാഷ വിലയിരുത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു.

ഈ നടപടിക്രമങ്ങളില്‍ ആരെങ്കിലും ബാഹ്യ ഇടപെടല്‍ സംശയിച്ചാല്‍ അവരെ തെറ്റുപറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെമാല്‍ പാഷയുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് വിവാദമായിരുന്നു. ലാവലിന്‍കേസ് തന്റെ ബെഞ്ചില്‍ നിന്ന് മാറ്റിയതില്‍ അസ്വാഭാവികത തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top