Latest News

കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍; പ്രതിപക്ഷ ഐക്യത്തിന് വേദിയായി വിധാന്‍ സൗധ

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കര്‍ണാടകത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയും ചുമതലയേറ്റു. മറ്റന്നാള്‍ ആണ് വിശ്വാസ വോട്ടെടുപ്പ്.

വി.ഐ.പി.കള്‍ക്കും നേതാക്കള്‍ക്കുമായി 75,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയത്. പത്തുമിനിറ്റിനുള്ളില്‍ ചടങ്ങുകള്‍ അവസാനിച്ചു. ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ബി.ജെ.പി. അംഗങ്ങള്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

സത്യപ്രതിജ്ഞയിലുപരി ശക്തമായ പ്രതിപക്ഷ ഐക്യത്തിനാണ് വിധാന്‍ സൗധ സാക്ഷ്യം വഹിച്ചത്. വിധാന്‍ സൗധയ്ക്കു മുന്നില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആംആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ സഖ്യം എന്ന നിലയില്‍ കൂടിയാണ് ഈ ഒത്തുകൂടലിനെ രാഷ്ട്രീയലോകം വിലയിരുത്തുന്നത്.

നാളെ സ്പീക്കര്‍ തിരഞ്ഞടുപ്പിനു പിന്നാലെ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടും. 117 എംഎല്‍എമാരുടെ പിന്തുണയാണു ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. അതേമയം എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമം തുടരുന്നെന്ന ആശങ്കയില്‍ ഇരു പാര്‍ട്ടികളും ജാഗ്രതയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top