Business

മാന്ദ്യത്തില്‍ നിന്ന് മുരടിപ്പിലേക്ക്

വ്യാപാര മാന്ദ്യത്തില്‍ നിന്ന് മുരടിപ്പിലേക്ക് കടന്നുകയറുകയാണ് ഓഹരി വിപണി. സെന്‍സെക്‌സ് 306 പോയിന്റ് നഷ്ടത്തില്‍ 34344ലാണ് ക്ലോസ് ചെയ്തത്.

മുപ്പത്തിയഞ്ച് സ്റ്റോക്കുകള്‍ നെഗറ്റീവ് സോണിലാണ് നിഫ്റ്റിയില്‍ വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 106 പോയിന്റ് നഷ്ടത്തില്‍ 10430ലാണ് വ്യാപാരമവസാനിപ്പിച്ചിരിക്കുന്നത്.

മെറ്റല്‍ ഓഹരികള്‍ക്ക് ഇന്നും തിളക്കമറ്റു. ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, വെന്‍ഡേറ്റ എന്നീ മെറ്റല്‍ ഓഹരികള്‍ക്ക് വിലയിടിഞ്ഞു.

നാലാം പാദത്തില്‍ 7718 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി നിക്ഷേപകര്‍ ഇന്നും കൈവിട്ടില്ല. കിട്ടാക്കടംവന്‍തോതില്‍ കൂടിയതാണ് നഷ്ടം പെരുകാന്‍ കാരണം. കിട്ടാക്കടത്തിനായി 22000 കോടി രൂപ ബാങ്ക് വകയിരുത്തി. റിസേര്‍വ് ബാങ്കിന്റെ പുതിയ മാനദണ്ഡങ്ങളനുസരിച്ച് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ എസ്ബിഐ സ്വീകരിച്ച് വരികയാണ്. ഈ നടപടികളില്‍ വിശ്വാസമര്‍പ്പിച്ചാണ് നിക്ഷേപകര്‍ നഷ്ടത്തിലാണെങ്കിലും എസ്ബിഐ ഓഹരികള്‍ കൈവെടിയാത്തത്. എസ്ബിഐയുടെ ഓഹരി വില 3.8 ശതമാനമാണ് കൂടിയത്.

യുഎസ് , ചൈന വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ച ശുഭകരമാകുമെന്നാണ് ആഗോള നിക്ഷേപ സമൂഹം കരുതുന്നത്.

ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം വിപണിയില്‍ ആശങ്ക പരത്തുന്നുണ്ടെങ്കിലും ഏഷ്യന്‍ വിപണികള്‍ ഇന്ന് മെച്ചപ്പെട്ട നിലയിലായിരുന്നു.

പെട്രോളിയം കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ , ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവയുടെ വില കുറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top