തിരുവനന്തപുരം: നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അല്പമെങ്കിലും ഫലപ്രദമെന്നു കണ്ട റിബ വൈറിന് മരുന്ന് എത്തി. 8000 ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പ്രതി പ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിന്. പരിശോധനയ്ക്ക് ശേഷമേ മരുന്ന് നല്കി തുടങ്ങുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലേഷ്യയില്‍ നിന്നാണ് മരുന്ന് എത്തിച്ചത്.
നിപ്പ ബാധിച്ച 13 പേരില്‍ 11 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേരാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്.