സാധാരണ റെയില്‍വേ സ്റ്റേഷനിലെ പോലെ മെട്രോ പാളം മുറിച്ചു കടന്ന മയൂര്‍ പട്ടേലിന് ഇത് പുനര്ജന്മം.
ഡെല്‍ഹി മെട്രോയിലെ ശാസ്ത്രീ നഗറിലാണ് മെട്രോ പാളം മുറിച്ചു കടന്ന് അടുത്ത പ്ലാറ്റ്ഫോമിലേക്ക് മയൂര്‍ പട്ടേല്‍ കയറിയത്. എന്നാല്‍ സ്റ്റേഷനില്‍ നിന്ന് ചലിച്ച തുടങ്ങിയ മെട്രോ ട്രെയിന്‍ 21കാരനായ മയൂരിനെ തട്ടി ബ്രേക്കിട്ട് നിന്നു. യാതൊന്നും സംഭവിക്കാതെ മയൂര്‍ കൂളായി സ്റ്റേഷന് പ്ലാറ്റ്ഫോമിന്റെ മറ്റൊരു വശത്തേക്ക് നടന്നു.
വന്‍ ദുരന്തമായി പരിണമിക്കാവുന്ന ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ മയൂര്‍ നല്കിയ മറുപടി കേട്ട് ഡെല്‍ഹി മെട്രോ അധികാരികള്‍ ഞെട്ടി. മറു പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ വഴിയറിയാത്തതുകൊണ്ട് പാളം മുറിച്ച് പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറിയതാണത്രെ.
വൈദ്യുതി കണക്ഷനുള്ള പാളത്തില്‍ നിന്ന് ഷോക്ക് ഏല്ക്കാതെ എങ്ങനെ മയൂര്‍ രക്ഷപ്പെട്ടതെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഏതായാലും മയൂറിന് 500 രൂപ മെട്രോ പിഴ വിധിച്ചിട്ടുണ്ട്. പാളം മുറിച്ചുകടക്കുന്നവര്‍ക്ക് 6 മാസക്കാലം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)