Kerala

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

ചലച്ചിത്ര നടന്‍ വിജയന്‍ പെരിങ്ങോട്(66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയിരുന്ന വിജയന്‍ പിന്നീട് അഭിനയരംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു.

1983ല്‍ പി.എന്‍. മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘അസ്ത്രം’എന്ന ചിത്രമാണ് ആദ്യ ചിത്രം. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.

നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന് മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുംനാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങി സിനിമകളിള്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top