കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസെടുക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ കര്‍ദിനാളിനെതിരെ കേസെടുക്കരുത്. പോലീസിന് മുന്നില്‍ പുതിയ പരാതികള്‍ വന്നാല്‍ സ്വാഭാവിക നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. സഭാ വിശ്വാസികള്‍ക്കിടയില്‍ വലിയ കോലാഹലങ്ങള്‍ക്കും ഭിന്നിപ്പിനും ഇടയാക്കിയ കേസായിരുന്നു സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ്. കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ വിധി.