തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 232 പോയിന്റ് ഇടിവോടെ 34,616 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്.
ഫാര്‍മ, മെറ്റല്‍, ഓട്ടോ, റിയാലിറ്റി ഓഹരികള്‍ക്ക് വില കുറഞ്ഞ് നിഫ്റ്റി 79 പോയിന്റ് നഷ്ടത്തില്‍ 10,516ലാണ് ക്ലോസ് ചെയ്തത്. ഡോ.റെഡിസ് ലബോറട്ടറി, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, സിപ്ല ഓഹരികള്‍ക്ക് 2.8 മുതല്‍ 4.7 ശതമാനം വരെ വിലയിടിവുണ്ടായി.
നിഫ്റ്റി ഇന്‍ഡക്സില്‍ 35 ഓഹരികള്‍ നെഗറ്റീവ് സോണിലായിരുന്നു.
ബിഎസ് യെദ്യൂരപ്പയുടെ രാജി വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഓഹരികളുടെ കരുത്തിലുപരി രാഷ്ട്രിയ നാടകങ്ങള്‍ ഗൗരവമായി ബാധിക്കുന്ന അവസ്ഥയാണുളളത്.
വിപണി പൊതുവേ കരടികളുടെ നിയന്ത്രണത്തിലാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. രൂപയുടെ വില തകര്‍ച്ച, പണപ്പെരുപ്പം, ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധന എന്നീ വിപരീത ഘടകങ്ങളെല്ലാം വിപണിയിലെ മാന്ദ്യത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇതിനു പുറമെ റിസര്‍വ് ബാങ്കിന്റെ അടുത്ത പണ നയത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടും നിക്ഷേപകരുടെ മനസ് മടുപ്പിച്ചിട്ടുണ്ട്.