Kerala

കാന്തല്ലൂര്‍ വെളുത്തുള്ളിക്ക് ഭൗമ സൂചിക പദവി

ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ കൃഷി ചെയ്യുന്ന വെളുത്തുള്ളിക്ക് താമസിയാടെ ഭൗമ സൂചിക പദവി ലഭിക്കും. കാന്തല്ലൂര്‍ വെളുത്തുള്ളിക്ക് ഭൗമസൂചിക (Geographical Indication GD) പദവി ലഭിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറാണ് അറിയിച്ചത്.

കേരളത്തിന്റെ പച്ചക്കറി ഉല്‍പ്പാദന മേഖലയായ വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ മികച്ച ഗുണമേന്മയുള്ള വെളുത്തുള്ളി വര്‍ഷങ്ങളായി കൃഷി ചെയ്തുവരുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വെളുത്തുള്ളി കാണാന്‍ മനോഹരമാണെങ്കിലും കാന്തല്ലൂര്‍ വെളുത്തുള്ളിയുടെ ഗുണമേന്മയുടെ അടുത്തെങ്ങും ഈ വെളുത്തുള്ളി വരില്ല.

കാന്തല്ലൂരില്‍ ഉത്പാദിപ്പിക്കുന്ന വെളുത്തുള്ളിക്ക് വിപണി ലഭിക്കുന്നില്ലെന്ന പ്രാദേശിക കര്‍ഷകരുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top