Kerala

ലിനിയുടെ മൂന്ന് സഹപ്രവര്‍ത്തക നഴ്‌സുമാരെ പനി ബാധിച്ച് ആശുപത്രിയിലാക്കി

നിപാ വൈറസ് പടര്‍ന്ന് പിടിക്കുന്ന കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മൂന്ന്
നഴ്‌സുമാര്‍ക്ക് കൂടി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇവരോടൊപ്പം രോഗിയെ പരിചരിച്ചിരുന്ന നേഴ്‌സ് ലിനി പനി ബാധിച്ച് മരിച്ചിരുന്നു. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നില്ല. വൈറസ് പടരുന്നത് തടയാനായിരുന്നു ആരോഗ്യവകുപ്പ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞത്. ലിനിയുടെ സഹപ്രവര്‍ത്തകരായ മൂന്ന്
നേഴ്‌സുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നോക്കിക്കാണുന്നത്.

രോഗിയെ പരിചരിക്കുന്ന നേഴ്‌സുമാര്‍ക്ക് രോഗിയുടെ സ്രവത്തിലൂടെയാണ് വൈറസ് പടരുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നേഴ്‌സുമാരുടെ പേരുവിവരങ്ങള്‍ വെളുപ്പെടുത്തിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top