Kerala

മംഗളവനത്തിലെ വവ്വാലുകള്‍ നിപാ വൈറസ് പരത്തുമോ ?

മംഗളവനത്തിലെ വവ്വാലുകള്‍

നിപാ വൈറസ് പനിമൂലം കേരളത്തില്‍ നിരവധിപേര്‍ മരിക്കുമ്പോള്‍ വൈറസ് പരത്തുന്നത്
വവ്വാലും പന്നിയുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ച് പോകുന്ന ഫലവര്‍ഗങ്ങള്‍ കഴിക്കുന്നത് വൈറസ് പകരുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളില്‍ നിന്ന് മൃഗങ്ങളിലേക്ക് വൈറസ് പകരുന്നുവെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സാഹചര്യത്തില്‍ കൊച്ചി നഗരസിരാ കേന്ദ്രമായ ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിലെ ആയിരക്കണക്കിനുള്ള വവ്വാലുകളുടെ ഭീഷണി നിസ്സാരമായി കാണരുത്.

പതിനായിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന മറൈന്‍ ഡ്രൈവ്, ഹൈക്കോടതി പരിസരം എന്നിവയ്ക്ക് ചേര്‍ന്നുള്ള മംഗളവനത്തിലെ ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള വന്‍മരങ്ങളിലാണ് വവ്വാലുകള്‍ പകല്‍ നേരങ്ങളില്‍ കൂട്ടത്തോടെ ചേക്കേറുന്നത്.

രാത്രി കാലങ്ങളില്‍ ഭക്ഷണം തേടിപോകുന്ന ആയിരക്കണക്കിന് വവ്വാലുകള്‍ കഴിച്ച ശേഷം ഉപേക്ഷിക്കുന്ന കായ്കനികള്‍ ഈ പ്രദേശങ്ങളില്‍ ചിതറിക്കിടക്കുന്നത് മംഗളവനം സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും.

ഏകദേശം 7ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തില്‍ പ്രത്യേകിച്ച് നൂറുകണക്കിന് പേര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളുടെ സമീപമുള്ള മംഗളവനത്തിലെ വവ്വാലുകള്‍ നിപാ വൈറസ് പരത്തുമോ എന്ന് ആരോഗ്യ വകുപ്പ് അധികൃര്‍ ശ്രദ്ധിക്കേണ്ടതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top