രണ്ട് ദിവസം മാത്രം അധികാരത്തില്‍ ഇരുന്ന മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ രാജിവച്ചേക്കുമെന്ന് സൂചനകള്‍ വിശ്വാസ വോട്ടടെുപ്പ് നടക്കുന്ന നാല് മണിക്ക് സഭ ചേരുമ്പോള്‍ നാടകീയമായി രാജി പ്രഖ്യാപിക്കാനാണ് യെദിയൂരപ്പയുടെ നീക്കം. ബി.ജെ.പി അംഗങ്ങളായ 104 പേരുടെ പിന്തുണ മാത്രമാണ് യെദിയൂരപ്പയ്ക്കുള്ളത്.
അതേസമയം, കോണ്‍ഗ്രസിനു ജെ.ഡി.എസിനും കൂടി 117 അംഗങ്ങളുടെ പിന്തുണയുണ്ട്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള 20 കോണ്‍ഗ്രസ് -ജെ.ഡി.എസ് എം.എല്‍.എമാരെ വശത്താക്കാമെന്നായിരുന്നു ബി.ജെ.പി നേതൃത്വം കരുതിയത്. എന്നാല്‍, ഒരു മുഴം മുമ്പേ എറിഞ്ഞ് കോണ്‍ഗ്രസ് എം.എല്‍.എമാരെ സുരക്ഷിതരാക്കിയതോടെ ബി.ജെ.പിയുടെ നീക്കം പാളുകയായിരുന്നു. രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണ ലഭിച്ചെങ്കിലും കേവല ഭൂരിപക്ഷമായ 113 സീറ്റിലെത്താന്‍ ബി.ജെ.പിക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.
യെദ്യൂരപ്പ ഗവര്‍ണറെ കാണാന്‍ സാധ്യതയുണ്ടെന്നാണ് ഒടുവിലായി പുറത്തേക്ക് വരുന്ന റിപ്പോര്‍ട്ടുകള്‍. 13 പേജുകള്‍ ഉള്ള രാജി പ്രസ്താവന നേരത്തെ തയ്യാറാക്കി വച്ചിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.