എറണാകുളം കാക്കനാട് ഷീ ലോഡ്ജും വനിതാ മിത്ര കേന്ദ്രവും സ്ഥാപിക്കുന്നു. സിവില്‍ലൈന്‍ റോഡിലെ കുന്നുംപുറത്ത് വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നവീകരിച്ചാണ് ‘വനിതാ മിത്രകേന്ദ്രം ആന്‍ഡ് ഷീ ലോഡ്ജ്’ നിര്‍മ്മിക്കുന്നത്. ഒന്‍പത് കോടി രൂപയുടെ പദ്ധതിയ്ക്ക് ഞായറാഴ്ച്ച രാവിലെ 10.30ന് മന്ത്രി കെകെ ശൈലജ തറക്കല്ലിടും.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനാണ് വികസിപ്പിക്കുന്നത്. ഷീ ലോഡ്ജില്‍ 30 വനിതകള്‍ക്ക് ഒരേസമയം താമസിക്കാം. 60 വനിതകള്‍ക്ക് താമസിക്കാനുള്ള സൗകര്യം വനിതാ മിത്ര കേന്ദ്രത്തിലുണ്ടാകും.