Latest News

കര്‍ണാടക നിയമസഭയുടെ പ്രൊടേം സ്പീക്കറായി കെ.ജി ബൊപ്പയ്യയെ നിയമിച്ചു

ബെംഗളൂരു: ബി.ജെ.പിയുടെ വീരാജ്പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ കര്‍ണാടക നിയമസഭയുടെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ബിജെപി സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിടുക്കപ്പെട്ട് പ്രൊടേം സ്പീക്കറെ തെരഞ്ഞെടുത്തത്. ഗവര്‍ണര്‍ വാജുഭായ് വാലയാണ് പ്രൊടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

കര്‍ണാടക നിയമസഭയുടെ പ്രൊടേം സ്പീക്കറായി ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും. അതേസമയം സഭയിലെ മുതിര്‍ന്ന നേതാവായ വി.ആര്‍ ദേശ്പാണ്ഡെയെ പ്രോടേം സ്പീക്കറാക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.

2009-മുതല്‍ ബൊപ്പയ്യ കര്‍ണാടക നിയമസഭാ സ്പീക്കറായിരുന്നു. 2011-ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച 11 എം.എല്‍.എമാരെ അയോഗ്യരാക്കിയതും അന്ന് സ്പീക്കറായിരുന്ന ബൊപ്പയ്യ ആയിരുന്നു. അതുകൊണ്ടു തന്നെയാവണം അന്ന് യെദ്യൂരപ്പ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്ന്് രക്ഷിച്ച ബൊപ്പയ്യയെ വീണ്ടും സ്പീക്കറാക്കാന്‍ ബിജെപി തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top