Business

വിപണി കുതറി വീണു ; സൂചിക 300 പോയിന്റ് താഴ്ന്നു

കര്‍ണാടകത്തില്‍ ആര് ഭരിക്കണമെന്ന് നിയമസഭയില്‍ നാളെ വോട്ടെടുപ്പോടെ തീരുമാനിക്കണമെന്ന സുപ്രീം കോടതി വിധിവന്ന പശ്ചാത്തലത്തില്‍ വിപണി സൂചിക താഴേക്ക് ചലിച്ചു.

കൂനിന്മേല്‍ കുരുവെന്നപോലെ ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

മുംബൈ വിലസൂചിക 300 പോയിന്റ് നഷ്ടത്തില്‍ 34848 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്.
ബാങ്കിംഗ്, ഓട്ടോ, ഫാര്‍മ, മെറ്റല്‍ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദത്തിലായിരുന്നു.

നിഫ്റ്റി 86 പോയിന്റ് താഴ്ന്ന് 10596ലാണ് വ്യാപാരമവസാനിപ്പിച്ചത്. സിപ്ല, വിപ്രോ, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ 3.4 മുതല്‍ 4 ശതമാനം വരെ താഴ്ന്നു.

ഈ വാരം സെന്‍സെക്‌സ് 687 പോയിന്റും നിഫ്റ്റി 210 പോയിന്റുമാണ് താഴ്ന്നത്. കര്‍ണാടകത്തിലെ കണക്കിലെ കളിയും കോടികളുടെ ഒഴുക്കും വിപണിയെ എങ്ങനെ ബാധിക്കുമെന്ന് ഇനി തിങ്കളാഴ്ച മാത്രമേ അറിയാന്‍ കഴിയൂ. ഇറാനെതിരെയുള്ള ഉപരോധം ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ സൂചന നല്‍കുന്നത്. ഇതോടെ രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വീണ്ടും വര്‍ധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top