Kerala

ശരിയായ ദിശയില്‍ നമ്മുടെ സര്‍ക്കാര്‍ ; ഇടതുമുന്നണി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്

പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് കണ്ണൂരില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ശക്തമായ സാമൂഹ്യക്ഷേമ നടപടികള്‍ നടപ്പില്‍ വരുത്തിയും അടിസ്ഥാനവികസന മേഖലകളില്‍ വിട്ടുവീഴ്ചയൈല്ലാതെ മുന്നേറിയും കേരളം മുന്നോട്ട് കുതിക്കുകയാണ്. നമ്മൂടെ സര്‍ക്കാര്‍ ശരിയായ ദിശയില്‍ തന്നെ എന്നതാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുന്നോട്ട് വയിക്കുന്ന മുദ്രാവാക്യം.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ജനകീയോത്സവമായി മാറ്റാനാണ് ഇടതുമുന്നണിയുടെ തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാവ് കെഎം മാണി എംഎല്‍എയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

അതേ സമയം ഇടത് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം യുഡിഎഫ് ഇന്ന് വഞ്ചനാദിനമായി ആചരിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിന് മുമ്പില്‍ സര്‍ക്കാറിനെതിരായ കുറ്റപത്രം വായിക്കും. ഇടതുസര്‍ക്കാറിന്റെ രണ്ടുവര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പികെ കുഞ്ഞാലിക്കുട്ടി എംപിക്ക് നല്‍കി നിര്‍വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top