സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വറിന് ഇന്ന് അവസാന പ്രവൃത്തി ദിനം. ജൂണ്‍ 22 വരെ സര്‍വീസ് കാലാവധിയുണ്ടെങ്കിലും സുപ്രീംകോടതി വേനല്‍ അവധിക്ക് പിരിയുന്നതിനാലാണ് ജസ്റ്റിസ് ചെലമേശ്വറിന് കോടതിമുറിയില്‍ ഇന്ന് അവസാന പ്രവൃത്തിദിനമാകുന്നത്.
ചീഫ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍. ഭരണകൂടവും കോടതിയും സൗഹൃദത്തിലായാല് ജനാധിപത്യം അപകടത്തിലാകും എന്നായിരുന്നു ചീഫ് ജസ്റ്റിനെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ തുറന്നടിച്ചത്. ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കത്തിന് വരെ വിവാദങ്ങള്‍ വഴിതെളിയിച്ചു.
അതേസമയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഒപ്പം ഇരുന്നാണ് അവസാന ദിനം ജസ്റ്റിസ് ജെ. ചെലമേശ്വര്‍ കേസുകള്‍ കേള്‍ക്കുക. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കിയിരുന്നു.