Latest News

കര്‍ണാടകയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതളളുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ

സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. കര്‍ണാടകയിലെ കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്നാണ് യെദ്യൂരപ്പ പ്രഖ്യാപിച്ചത്. അധികാരം നിലനിര്‍ത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ നടത്തിയ ഈ പ്രഖ്യാപനം ദേശിയ മാധ്യമങ്ങൡലടക്കം വലിയ വാര്‍ത്താ പ്രധാന്യമാണ് നേടിയിരിക്കുന്നത്.

ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷികകടം എഴുതിത്തള്ളുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 56,000 കോടി രൂപയുടെ ബാധ്യതയാവും ഇതിലൂടെ കര്‍ണാടക സര്‍ക്കാരിനുണ്ടാവുക. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് കര്‍ണാടക ജനതയ്ക്ക്, പ്രത്യേകിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം ജനതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകരോടുള്ള പാര്‍ട്ടിയുടെയും തന്റെയും പ്രതിബദ്ധത വെളിപ്പെടുത്തുന്നതിനുള്ള നടപടികളാണ് സത്യപ്രതിജ്ഞാ ചടങ്ങുമുതല്‍ യെദ്യൂരപ്പ കൈക്കൊണ്ടത്. കര്‍ഷകനാമത്തിലായിരുന്നു യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. പച്ചഷാള്‍ പുതച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയതും. ഇതും താന്‍ കര്‍ഷകരുടെ മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടുന്നതിനായിരുന്നു എന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ അധാര്‍മികമായ കൂട്ടുക്കെട്ടിലൂടെ ജെഡിഎസും കോണ്‍ഗ്രസും ചേര്‍ന്ന് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച യെദ്യൂരപ്പ വിശ്വാസവോട്ട് നേടുമെന്നും ബിജെപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top