Latest News

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ജസ്റ്റിസ് സി.എസ്. കര്‍ണന്‍

കൊല്‍ക്കത്ത: മുന്‍ കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു.’ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി’ എന്ന പേരില്‍ അഴിമതിക്കെതിരെ പോരാടാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ബുധനാഴ്ചയാണ് ജസ്റ്റീസ് കര്‍ണന്‍ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

2019ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിലടക്കം മത്സരരംഗത്തിറങ്ങാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുഴുവന്‍ സ്ഥാനാര്‍ഥികളും സ്ത്രീകളായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

പാര്‍ട്ടി രജിസ്‌ട്രേഷനു വേണ്ടി മുഖ്യതെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനൊരുങ്ങുകയാണെന്നും രാജ്യത്തു നിന്ന് അഴിമതി തുടച്ചു നീക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു. വിവിധ മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top