ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ രാജ്യം ജനാധിപത്യത്തിന്റെ പരാജയത്തില്‍ അനുശോചിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. നിര്‍ണായകമായ കരുനീക്കങ്ങള്‍ക്കൊടുവില്‍ ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്.
ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്ത് നിര്‍ത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്ക്കാരുണ്ടാക്കാന്ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. 15 ദിവസത്തെ സാവകാശമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബിജെപിക്ക് അനുവദിച്ചത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് രാഷ്ട്രിയ കുതിരക്കച്ചവടമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദം തുടരും. ഇന്നലെ അര്‍ധരാത്രി തുടങ്ങി പുലര്‍ച്ച വരെ നടന്ന വാദം ഇടക്കാല ഉത്തരവോടെ നാളെ തുടര്‍ന്നും നടക്കും.
The BJP’s irrational insistence that it will form a Govt. in Karnataka, even though it clearly doesn’t have the numbers, is to make a mockery of our Constitution.
This morning, while the BJP celebrates its hollow victory, India will mourn the defeat of democracy.
— Rahul Gandhi (@RahulGandhi) May 17, 2018