Latest News

കര്‍‘നാടകീയം’: പ്രതിസന്ധിക്കിടെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. പ്രതിസന്ധികള്‍ക്കിടെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. യെദിയൂരപ്പ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യെദിയൂരപ്പ മാത്രമാണ് നിലവില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാണ് രാജ്ഭവനില്‍ നടന്നത്. കോണ്‍ഗ്രസ്, ജെഡി-എസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടര്‍ന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നാടകീയമായ നീക്കങ്ങള്‍ക്കാവും കര്‍ണാടക സാക്ഷ്യം വഹിക്കുക. ഗവര്‍ണര്‍ അനുവദിച്ച 15 ദിവസങ്ങള്‍ക്കകം ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കുന്നതിനാവും ബിജെപിയുടെ ശ്രമം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top