Latest News

കോണ്‍ഗ്രസ് നീക്കങ്ങള്‍ പാളുന്നുവോ! സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്ന് സൂചന

ഏതുവിധേനയും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി പാളയത്തില്‍ ശ്രമം നടക്കുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസിലെ സഹജമായ തമ്മിലടി സ്വഭാവം നിര്‍ണായക സമയത്തും മുറ തെറ്റാതെ നടക്കുന്നത് അത്യന്തം ഖേദകരമാണ്. മുഴുവന്‍ എംഎല്‍എമാരും എത്താത്തതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്നത്. യോഗത്തില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നയിച്ചാല്‍ പാര്‍ട്ടി വന്‍പരാജയം നേരിടുമെന്ന് ഒരു വിഭാഗം വിമര്‍ശിച്ചു.

ജെഡിഎസിനുള്ള പിന്തുണ കത്തില്‍ 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഡിഎസ്. കക്ഷിനേതാവായി എച്ച്. ഡി. കുമാരസ്വാമിയെ ജെഡിഎസ് തെരഞ്ഞെടുത്തു. അതിനിടെ മറുപക്ഷത്തു നിന്നും ആളെ കൂട്ടന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നാല് ജെഡിഎസ് എംഎല്‍എമാരെയും 5 കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി സമീപിച്ചെന്നാണ് സൂചന.

അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്നാണ് സൂചന. പത്ത് എംഎല്‍എമാരെയങ്കിലും രാജി വയ്പ്പിക്കുകയോ വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ആണ് ബിജെപിയുടെ ലക്ഷ്യം. അതേസമയം ഗവര്‍ണറുടെ തീരുമാനം എതിരാണെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top