മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസിന് കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധിച്ചത്. കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില് മാത്രമേ പോലീസ് നടപടി സാധ്യമാകൂവെന്ന് ഡിവിഷന് ബഞ്ച് ചൂണ്ടിക്കാട്ടി. പോലീസ് ആക്ടില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയും ഇപ്പോഴില്ല. അതിനാല്‍ അങ്ങനെ വാഹനം ഓടിക്കുന്ന ആള് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന് ബഞ്ച് നിരീക്ഷിച്ചു.