Business

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം; ഓഹരിവിപണി കുതിച്ച് കയറി ഒടുവില്‍ കിതച്ച് വീണു

കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന ധാരണയില്‍ ഓഹരിവിപണി സെന്‍സെക്‌സ് 450 പോയിന്റ് ഉയര്‍ന്നുവെങ്കിലും, കോണ്‍ഗ്രസ് -ജനതാദള്‍ സെക്യുലര്‍ ഒത്തുചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കുമെന്ന വാര്‍ത്ത പരന്നതോടെ സെന്‍സെക്‌സ് 12 പോയിന്റ് താഴ്ന്ന് 35,543 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

സെന്‍സെക്‌സ് 35993-35497 വരെ ചലിച്ചുവെങ്കിലും വിപണി ക്ലോസ് ചെയ്യുമ്പോള്‍ ബിജെപി വിജയത്തിന്റെ കുതിപ്പ് വിപണിയില്‍ അവസാനം ദൃശ്യമായില്ല.

ഫാര്‍മ്മ, ഓട്ടോ, ക്യാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികള്‍ക്കാണ് പ്രധാനമായും വിലയിടിവ് രേഖപ്പെടുത്തിയത്. നിഫ്റ്റി അഞ്ച് പോയിന്റ് നഷ്ടത്തില്‍ 1081ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ സ്റ്റീല്‍, ടിസിഎസ്, പവ്വര്‍ ഗ്രിഡ് ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ക്ക് 1.5 മുതല്‍ 2.5 ശതമാനം വരെ വിലകൂടി. നാലാം പാദത്തില്‍ പിഎന്‍ബി 13,417 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയത് ബാങ്കിന്റെ ഓഹരികള്‍ക്ക് 6ശതമാനം വിലയിടിഞ്ഞു.

കര്‍ണാടകയില്‍ ആര് അധികാരത്തില്‍ വരുമെന്നതിലുപരി 2019 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് ഭരണത്തിലെത്തുമോ എന്നാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top